മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധമാണ് കൂവൽ; വീഡിയോയിൽ കൂവി ഹരീഷ് പേരടി

ഐഎഫ്എഫ്കെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്.

രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഇറങ്ങിയ ‘ദേവാസുരം’ എന്ന ചിത്രത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് പേരടിയുടെ കൂവൽ.

‘ഞാനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ മടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും. ഇത്തരം തെമ്മാടിത്തരങ്ങൾ മേലാൽ ആവർത്തിക്കരുത്’, ഹരീഷ് പേരടി വീഡിയോയിൽ പറയുന്നു.