സിബി മലയിലിന്റെ ‘കൊത്ത്’ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്ക് 

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച മുതൽ പ്രേക്ഷകരിലേക്ക്. കണ്ണൂരിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ ആണ് നായിക. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം തുടങ്ങിയവരും അഭിനയിക്കുന്നു.