സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു.പി സര്‍ക്കാര്‍

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ ജാമ്യത്തിൽ വിട്ടയച്ചാൽ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തുമെന്ന് കാണിച്ച് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

രാജ്യത്തുടനീളം സാമുദായിക സംഘർഷങ്ങളും തീവ്രവാദവും വളർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പനെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.കാപ്പനെതിരെ തെളിവ് നൽകിയവരുടെ ജീവൻ ഭീഷണിയുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബീഹാറിൽ താമസിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സാക്ഷികളിൽ ഒരാൾ.