ബെംഗളൂരുവിൽ നടക്കാൻ പോകുന്ന ആദ്യ ബഹുഭാഷാ അവാർഡ് ചടങ്ങാവാൻ സൈമ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതൽ ആളുകൾ കണ്ടതുമായ ഫിലിം അവാർഡ് ഷോ, സൗത്ത് ഇന്ത്യൻ ഇന്‍റർനാഷണൽ മൂവി അവാർഡിന്‍റെ (സൈമ) പത്താമത് പതിപ്പ് ബെംഗളൂരുവിൽ നടക്കും. സെപ്റ്റംബർ 10, 11 തീയതികളിലാണ് നടക്കുക. ബെംഗളൂരു നഗരത്തിൽ നടക്കുന്ന ആദ്യ ബഹുഭാഷാ അവാർഡ് ദാന ചടങ്ങ് കൂടിയാണിത്. 2021ൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചവർക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സൈമയുടെ ഏറ്റവും പ്രധാനപ്പെട്ട ആശയമെന്ന് സൈമ ചെയർപേഴ്സൺ ബൃന്ദ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരങ്ങൾ പരസ്പരം അറിയുകയും മറ്റ് താരങ്ങളുടെ സിനിമകൾ കാണുകയും ചെയ്യും. എന്നിരുന്നാലും, എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും ഒത്തുചേരാനും അവരുടെ പരിചയം പുതുക്കാനും സൗഹൃദങ്ങൾ പങ്കിടാനും ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല.
ഇന്ന്, എല്ലാ വർഷവും ഒരു വിവാഹം പോലെ, ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം മുഴുവൻ ഈ ഷോയിൽ ഒരു കുടുംബത്തെ പോലെ ഒത്തുചേരുന്നു.