സിൽവർലൈൻ കല്ലിടാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്ന് കെ-റെയിൽ

സിൽവർലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് കെ-റെയിൽ. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരുന്നത്. ഇത് ഡിപിആർ റെയിൽവേ ബോർഡാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോർഡ് ആവശ്യപ്പെട്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കുമെന്ന് കെ-റെയിൽ അറിയിച്ചു.

അതേസമയം, സിൽവർലൈനിൽ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുമെന്ന് എൽ.ഡി.എഫ് സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ്. അനുമതി ലഭിച്ചാലുടൻ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.