‘പത്ത് തല’യുമായി ചിമ്പു; റിലീസ് തീയതി പുറത്തുവിട്ടു

ചിമ്പുവിന്‍റെ പുതിയ ചിത്രമായ ‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒബെലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’ മാർച്ച് 30ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, ‘പത്തു തല’യുടെ നിർമ്മാതാക്കൾ ചിത്രം മാർച്ച് 30ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒബെലി എൻ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരസൻ, ടീജെ അരുണാസലം എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

ചിമ്പു നായകനാകുന്ന ‘പത്തു തല’യുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ‘പത്തു തല’യുടെ ഒ.ടി.ടി അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.