“ഇന്നലെ മുതല്‍ എന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറിയിരിക്കുന്നു”
പ്രശസ്ത എഴുത്തുകാരൻ ഖാലിദ് ഹുസൈനിയുടെ ഇളയ മകനായ ഹാരിസ് ട്രാന്‍സ് വുമണായി മാറിയ വാര്‍ത്ത എഴുത്തുകാരന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
“ഇന്നലെ മുതൽ, എന്‍റെ മകൾ ഹാരിസ് ഒരു ട്രാൻസ് പേഴ്സൺ ആയി മാറി. കഴിഞ്ഞ ഒരു വർഷമായി, ഈ ലക്ഷ്യത്തിലേക്കുള്ള ഹാരിസിന്‍റെ യാത്രകൾ ഞാൻ കാണുകയായിരുന്നു. ഞങ്ങളുടെ വളരെ വ്യക്തിപരമായ ഇടങ്ങളിൽ ഞങ്ങൾ പരസ്പരം ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രൂപാന്തരപ്പെടുന്നത് വൈകാരികമായും ശാരീരികമായും സാമൂഹികമായും മാനസികമായും വളരെ സങ്കീർണ്ണമായ ഒന്നാണ്. എന്നാൽ ഹാരിസ് ഈ വെല്ലുവിളികളെയെല്ലാം വളരെ ക്ഷമയോടെയും വിവേകത്തോടെയും വഴക്കത്തോടെയും നേരിട്ടു.
ഒരു പിതാവെന്ന നിലയില്‍ അവളെക്കുറിച്ച് മുമ്പൊരിക്കലും ഞാന്‍ അഭിമാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ ആഹ്ളാദിക്കുന്നത് ഒരു മകളുടെ പിതാവ് എന്ന നിലയില്‍ നിന്നും രണ്ട് പെണ്‍മക്കളുടെ പിതാവായി ഉയര്‍ന്നു എന്നതിലാണ്. എല്ലാറ്റിനുമുപരി ഹാരിസ്സിന്റെ നിര്‍ഭയത്വമാണ് എനിക്ക് പ്രചോദനം. അവളെക്കുറിച്ച് തന്നെയുള്ള യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറയാനുള്ള ഹാരിസ്സിന്റെ ധൈര്യത്തിലും. നിര്‍ഭയത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഹാരിസ് എന്നെയും കുടുംബത്തെയും പഠിപ്പിച്ചു. ആധികാരികമായി ജീവിക്കുക എന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തി. സ്വത്വത്തിലേക്ക് നടന്നടുക്കുക എന്ന പ്രക്രിയ അവള്‍ക്ക് എത്രമാത്രം വേദനാജനകമാണെന്ന് എനിക്കറിയാം. അത് സങ്കടവും ഉത്കണ്ഠയും ഭയവും നിറഞ്ഞതായിരുന്നു”. അദ്ദേഹം പറഞ്ഞു.