​ഗായിക മഞ്ജരി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്തെ എസ്.എഫ്.എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.

ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. നടൻ സുരേഷ് ഗോപിയും ഗായകൻ ജി വേണുഗോപാലും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു.

വിവാഹ ചടങ്ങുകൾക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്.