കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ നടപ്പാക്കാൻ കഴിയാത്ത സാഹചര്യം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മലയാളികൾ വലിയ യാത്രാ ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കേരളത്തിലെ റെയിൽവേ വികസനത്തിന്‍റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് കെ റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാരും റെയിൽവേയും കേരളത്തിന് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പായില്ല എന്നതാണ് അനുഭവമെന്നും ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ നിന്ന് പുറത്തുപോയി ജോലി ആവശ്യങ്ങൾക്കായി തിരിച്ചുവരാൻ മലയാളികൾ ഏറെ പ്രയാസപ്പെടുകയാണ്. റെയിൽവേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്ക് എത്തുന്നില്ലെന്നത് പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.