റിലീസിന് മുൻപെ 100 കോടി നേടി ശിവകാർത്തികേയന്റെ ‘പ്രിൻസ്’

ശിവകാർത്തികേയന്‍റെ ‘പ്രിൻസ്’ തമിഴകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അനുദീപ് കെ.വിയാണ് പ്രിൻസ് സംവിധാനം ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . 

ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മികച്ച പ്രീ-റിലീസ് ബിസിനസ്സ് നടത്തി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ചിത്രം പ്രീ-റിലീസ് ബിസിനസായി ഏകദേശം 100 കോടി രൂപ നേടിക്കഴിഞ്ഞു.

പ്രിൻസിന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ തിയേറ്റർ അവകാശം 45 കോടി രൂപയും ഓഡിയോ റൈറ്റ്സ് 4 കോടിയിലേറെയും നേടിയെന്നാണ് റിപ്പോർട്ടുകൾ.