സ്കോൾ കേരള ഓപ്പൺ പ്ലസ്‌വൺ പ്രവേശനം നീട്ടി

സ്കോൾ കേരള വഴി 2022-24 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും രജിസ്ട്രേഷൻ നടത്താം.

ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷാ ഫോമിന്‍റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ ഓഫീസുകളിലേക്ക് അയക്കണം. ഫോൺ: 04712342950, 2342369. വെബ്സൈറ്റ്: www.scolekerala.org