വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് സ്മാർട്ട് ഓഫീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡൽഹി: ഡൽഹിയിലെ വാണിജ്യ ഭവൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30നാണ് ഉദ്ഘാടനം ചെയ്യുക.
ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ചിരിക്കുന്ന ഈ വാണിജ്യ ഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ്ജ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രത്യേക തരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത. വാണിജ്യ വകുപ്പും വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പും വ്യാപാരഭവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ഭവൻ ഇരു വകുപ്പുകളുടെയും സംയോജിത ഓഫീസ് സമുച്ചയമായാണ് പ്രവർത്തിക്കുക.
വ്യാപാര ഭവനൊപ്പം പുതിയ പോർട്ടലായ നാഷണൽ ഇംപോർട്ട്-എക്സ്പോർട്ട് റെക്കോർഡ് ഫോർ ഏർലി അനാലിസിസ് ഓഫ് ട്രേഡ് (എൻ.ഐ.ആർ.എ.എ.ടി)യും പ്രധാനമന്ത്രി രാജ്യത്തിന് സമർ പ്പിക്കും. ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കുന്ന ഏകജാലക പ്ലാറ്റ്ഫോമായാണ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്.