‘ചിരിക്കുന്ന സൂര്യന്‍’: അപൂർവമായ ചിത്രവുമായി നാസ

ന്യൂയോര്‍ക്ക്: ‘ചിരിക്കുന്ന സൂര്യന്‍റെ’ ചിത്രം പുറത്തുവിട്ട് നാസ. ഈ ചിത്രം ശാസ്ത്രലോകത്ത് കൗതുകം ജനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാസയുടെ സൺ ട്വിറ്റർ അക്കൗണ്ടിലാണ് അവിശ്വസനീയമായ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത് ശരിക്കും സൂര്യന്റെ പുഞ്ചിരിയല്ല, സൗരവാതത്തിന്റെ അതിവേഗ സ്ഫോടനങ്ങൾ ബഹിരാകാശത്തേക്ക് ഒഴുകുന്ന കൊറോണൽ ദ്വാരങ്ങളാണ് (ഇരുണ്ട പാടുകൾ) സൂര്യൻ ചിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത്. 

സൂര്യൻ പ്രകടിപ്പിക്കുന്ന സൗരവാതത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച്, ഈ രണ്ട് കൊറോണൽ ദ്വാരങ്ങളും മിന്നുന്ന കണ്ണുകൾ പോലെ കാണപ്പെടുന്നു, അതേസമയം മൂന്നാമത്തേത് അതിശയകരമായ ഒരു പുഞ്ചിരിയോട് സാമ്യമുള്ളതാണ്. എല്ലാം കൂടിച്ചേർന്ന് സൂര്യൻ ചിരിക്കുന്നതായി തോന്നുന്നു.