പുകവലിക്കുന്ന കാളി പോസ്റ്റര്‍; വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കാളി ദേവി പുകവലിക്കുന്ന പോസ്റ്റർ വിവാദമായതോടെ ന്യായീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. രാജസ്ഥാനിൽ അഖില ഭാരതീയ പ്രാന്ത് പ്രചാരക് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. ഒരു മതത്തെയും ഒരു വ്യക്തിയും അപമാനിക്കാൻ പാടില്ലെന്ന് ആർഎസ്എസ് പറഞ്ഞു.

പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംവിധായിക ലീന മണിമേഖലയെ വധിക്കുമെന്ന് ഹിന്ദുത്വ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ലീനയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങളും ഇവർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി ആർ.എസ്.എസ് രംഗത്തെത്തിയത്.