സോളാർ പദ്ധതി; ജർമ്മൻ ബാങ്കുമായി എസ്ബിഐ വായ്പാ കരാർ ഒപ്പുവെച്ചു
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ ഇടപാടിലൂടെ സൗരോർജ പദ്ധതികൾക്ക് ധനസഹായം നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.
ഇന്തോ-ജർമ്മൻ സൗരോർജ പങ്കാളിത്തത്തിന്‍റെ ഭാഗമായി ദീർഘകാല വായ്പയിലൂടെ സൗരോർജ്ജ മേഖലയിലെ പുതിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നത് വഴി രാജ്യത്തിന്‍റെ വളർച്ചയ്ക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു.
വായ്പാ കരാറിന്‍റെ ആദ്യ ഘട്ടമാണ് ഇപ്പോൾ വിജയകരമായി ഒപ്പുവച്ചത്. ഇത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് കരുത്ത് നൽകുന്നുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർമാരിൽ ഒരാളായ അശ്വിനി തിവാരി പറഞ്ഞു.