ചരിത്രത്തെ വെട്ടിമാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ചരിത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര സേനാനികളെ മറക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. സ്വാതന്ത്ര്യസമരത്തിലെ രാജ്യദ്രോഹികളെ മഹാൻമാരായി ചിത്രീകരിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാൻ ചിലർ ചരിത്രത്തെ ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.
അയ്യങ്കാളി ഹാളിൽ വക്കം ഖാദർ ഫൗണ്ടേഷൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.