സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല; വിശ്രമം വേണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെയാണ് സമയം നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തു. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നേതാക്കൾ ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം നടത്തും.