സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച മുതൽ സോണിയയുടെ ആരോഗ്യനില വഷളായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയുടെ അടുത്തെത്തി. ഉത്തർപ്രദേശിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സോണിയയെ കാണാൻ ഇരുവരും എത്തിയത്.
ഭാരത് ജോഡോ യാത്രയിൽ 7 കിലോമീറ്റർ ദൂരം നടന്ന ശേഷമാണ് രാഹുലും പ്രിയങ്കയും സോണിയയെ കാണാൻ മടങ്ങിയത്. ഇന്ന് രാവിലെ രാഹുൽ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുത്തില്ല.