കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സ്പീക്കര്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിയാണ് ഷംസീർ സന്ദർശനം. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് കര്‍മപഥത്തിലേക്ക് മടങ്ങിവരട്ടെയെന്നും സ്പീക്കർ ആശംസിച്ചു.

“പ്രിയപ്പെട്ട എ.പി അബൂബക്കർ മുസ്ലിയാരെ മൈത്ര ആശുപത്രിയിൽ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരിയോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും എത്രയും വേഗം അദ്ദേഹത്തിന്റെ കര്‍മപഥത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.” – ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.