നിയമസഭയിൽ പ്രസംഗത്തിനിടെ കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍
തിരുവനന്തപുരം: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താത്തതിനെ തുടർന്ന് സ്പീക്കർ എ.എൻ ഷംസീർ കെ.ടി ജലീൽ എം.എൽ.എയുടെ മൈക്ക് ഓഫ് ചെയ്തു. സർവകലാശാല നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലിന്‍റെ അവതരണ വേളയിൽ സംസാരിക്കുന്നതിനിടെയാണ് ജലീലിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തത്. ജലീലിന്‍റെ നടപടി ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
“ഇനി പ്രസംഗം അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം. ഇത് പറ്റില്ല. ‘ബലംപ്രയോഗിച്ച്’ മൈക്ക് അടുത്തയാള്‍ക്ക് കൊടുക്കേണ്ടി വരും. ഒരു അണ്ടര്‍സ്റ്റാന്‍ഡിങില്‍ പോകുമ്പോള്‍ സഹകരിക്കാത്തത് ശരിയല്ല” സ്പീക്കര്‍ പറഞ്ഞു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജലീൽ വഴങ്ങാൻ വിസമ്മതിച്ചതോടെയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ജലീൽ പ്രസംഗം തുടർന്നപ്പോൾ സ്പീക്കർ അടുത്തയാളെ വിളിച്ചതിന് ശേഷം ജലീലിന്റെ മൈക്ക് ഓഫ് ആക്കുകയായിരുന്നു.