സമൂഹമാധ്യമങ്ങൾക്കെതിരെ അപ്പീലുകൾ; പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രം
ന്യൂദല്‍ഹി: ന്യൂ ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങി സർക്കാർ.
അപ്പീൽ ലഭിച്ച് 30 ദിവസത്തിനകം സമിതി പരാതി തീർപ്പാക്കണം. സമിതിയുടെ തീരുമാനം ഇടനിലക്കാർക്കോ ബന്ധപ്പെട്ട സോഷ്യൽ മീഡിയ കമ്പനികൾക്കോ ബാധ്യസ്ഥമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.