തിരുവനന്തപുരത്ത് മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തി; വാങ്ങിയ വ്യക്തി തിരികെ ഏല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയയാളാണ് പരാതി നൽകിയത്.

വാങ്ങിയ കുപ്പി അദ്ദേഹം തിരികെ കടയിൽ ഏൽപ്പിച്ചു. ഈ ബാച്ചിലെ മറ്റ് മദ്യക്കുപ്പികൾ വിൽക്കുന്നതായി പരാതിയുണ്ട്.