സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി
പ്രമുഖ സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി. ബെൽജിയത്തിലെ മൂന്ന് നഗരങ്ങളിൽ ഡെക്കാത്‌ലോൺ ഒരു മാസത്തേക്കാണ് പേര് മാറ്റിയത്. കമ്പനിയുടെ പേര് ഒരു മാസത്തേക്ക് “നോൾട്ടാസെഡ്” എന്ന് ആയിരിക്കും.
പുതിയ പേരിൻ്റെ അർത്ഥം തിരയേണ്ടതില്ല. അത്തരമൊരു വാക്കേ ഇല്ല. ഡെക്കാത്‌ലോൺ എന്ന പേര് ഇംഗ്ലീഷിൽ തിരിച്ച് എഴുതിയതാണിത്. വെബ്സൈറ്റിന്‍റെ ലോഗോയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡെക്കാത്‌ലോൺ പുതിയ പേര് നൽകിയിട്ടുണ്ട്.
ഡെക്കാത്‌ലോണിൻ്റെ ബെൽജിയൻ ലൊക്കേഷനുകളായ നമൂർ, ഗെന്റ്, എവറെ എന്നിവിടങ്ങളിലാണ് ഇപ്പോൾ പുതിയ പേരുള്ളത്. പെരുമാറ്റത്തിന്‍റെ കാരണവും പുതിയ പേരും കമ്പനി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.