ചരിത്രം തിരുത്തി സ്ക്വിഡ്ഗെയിം; എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ

നെറ്റ്ഫ്ലിക്സ് ബ്ലോക്ക്ബസ്റ്റർ സീരീസ് സ്ക്വിഡ്ഗെയിമിന് എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ. എമ്മിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ അന്യ ഭാഷാ സീരീസ് കൂടിയാണ് സ്ക്വിഡ്ഗെയിം. സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ച് അഭിനേതാക്കളെയും അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

സീരീസിന്റെ സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യൂക്, ഡ്രാമ സീരീസ് വിഭാഗത്തിൽ മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള നാമനിർദ്ദേശം നേടി. ഈ വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കൊറിയന്‍ സ്വദേശി ആണ് ഹ്വാങ് ഡോങ്-ഹ്യൂക്.

എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന്‍റെ സന്തോഷം പങ്കുവെച്ച് നടൻ ലീ-ജംഗ്-ജേയും സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യൂക്കും രംഗത്തെത്തി. ഇരുവരും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സന്തോഷം പ്രകടിപ്പിച്ചു.