ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു
ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകൃത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. നവംബർ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി, ബിഎ സംസ്കൃതം, ബിഎ അറബിക്, എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം നൽകിയത്. അൻപതോളം പഠനകേന്ദ്രങ്ങളും ഓൺലൈൻ ക്ലാസ് മുറികളും സജ്ജമാണ്. സർവകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ കേന്ദ്രങ്ങളുണ്ടാകും.
ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎ ഫിലോസഫി, ബികോം, ബിസിഎ, ബിസിനസ് സ്റ്റഡീസ്, എംഎ ഹിസ്റ്ററി, എംഎ സോഷ്യോളജി, എംകോം കോഴ്സുകൾക്കും ഉടൻ അംഗീകാരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.