വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: വൈദ്യതി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. വൈദ്യുതി നിരക്ക് 264 ശതമാനം വർധിപ്പിക്കാൻ ശ്രീലങ്കൻ ഇലക്ട്രിസിറ്റി ബോർഡ് (എസ്.ഇ.ഇ.ബി) നിർദ്ദേശിച്ചു.

ഒൻപത് വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നിരക്ക് വർദ്ധനവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

264 ശതമാനം വർദ്ധനവ് ചെറുകിട ഉപഭോക്താക്കൾക്കായിരിക്കും ബാധകമാവുക. വൻകിട ഉപഭോക്താക്കൾക്ക് ഇത്രയും വില വർദ്ധനവ് ഉണ്ടാകില്ല. ഔദ്യോഗിക രേഖകൾ പ്രകാരം വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് 80 ശതമാനം മാത്രമേ വർദ്ധിക്കൂ.