കർണാടകത്തിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് സർക്കാരിന് ശ്രീരാമ സേനയുടെ കത്ത്

ബെംഗളൂരു: കർണാടകയിൽ ഹലാൽ നിരോധിക്കണമെന്ന് ഹൈന്ദവ സംഘടനകളുടെ ആവശ്യം. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു. സംസ്ഥാനത്ത് ഹലാൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാൽ രഹിത ദീപാവലി’ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാനത്ത് ‘ഹലാൽ ജിഹാദ്’ നടക്കുന്നുണ്ടെന്ന് ഹിന്ദു ജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്ക് മുന്നിലാണ് സംഘടന പ്രതിഷേധിച്ചത്. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.