എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് പ്രഖ്യാപനം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.