താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.

ഇന്ത്യയെ ഏറ്റവും കൂടുതൽ ആക്രമിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും സംഘടന ചോദിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പിന്തുണയ്ക്കുന്നു. വിശ്വാസികൾ ഇത്തരത്തിൽ വഴിതെറ്റിപ്പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് സമസ്ത ഇക്കാര്യം അറിയിച്ചത്.