പരുത്തി സംഭരണത്തിനുള്ള കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തുണിമില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി സംഭരിക്കുന്നതിനും ആവശ്യാനുസരണം മില്ലുകൾക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിൻ്റെ കോട്ടൺ ബോർഡിന് തുടക്കമായി. ഇതുസംബന്ധിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയര്‍മാനും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്‌ഫെഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബര്‍ കണ്‍വീനറുമായ ബോര്‍ഡാണ് രൂപീകൃതമായത്.