ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി: മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ കരുതുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചിലർക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആരെയെന്ന് അറിയില്ല.

ആരെങ്കിലും ദുരുദ്ദേശ്യത്തോടെ പോയാൽ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിയെന്നും പാംപ്ലാനി പറഞ്ഞു.

“ഓരോ സ്ഥലത്തിന്‍റെയും പ്രത്യേകതകളും അവിടുത്തെ ജനങ്ങളുടെ ആശങ്കകളും കണക്കിലെടുത്ത് റിപ്പോർട്ട് തയ്യാറാക്കണം. കർഷകർ മുന്നോട്ട് വച്ച ആവശ്യങ്ങൾ പൂർണ്ണമായും അവഗണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്,” അദ്ദേഹം പറഞ്ഞു.