സംസ്ഥാനത്തെ ആദ്യ ഐആർഎസ് ക്ലാസിഫിക്കേഷനുള്ള ചെറു യാത്രക്കപ്പൽ കൊച്ചിയിൽ

കൊച്ചി: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ക്രൂയിസ് വെസൽ കൊച്ചിയിലെ പുതുവൈപ്പിൽ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിനാർ ക്രൂയിസ് കൊച്ചിൻ കമ്പനിയാണ് ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) ക്ലാസിഫിക്കേഷനുള്ള ചെറു യാത്ര കപ്പൽ പുറത്തിറക്കിയത്. ഐ.ആർ.എസ് ക്ലാസിലെ കേരളത്തിലെ ആദ്യ സ്വകാര്യ ക്രൂയിസ് കപ്പലാണിതെന്ന് മിനാർ എം.ഡി സി.എ കുഞ്ഞുമോൻ പറഞ്ഞു.

2016 ൽ കീലിട്ട കപ്പൽ പൂർണ്ണമായും ഫൈബർ ഗ്ലാസിലാണ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐശ്വര്യ മറൈൻ കമ്പനിയുടെ നേതൃത്വത്തിൽ ആർക്കിടെക്ട് വിജിത്ത് മേനോൻ രൂപകൽപ്പന ചെയ്ത കപ്പൽ സഞ്ചാരികൾക്ക് കടൽ യാത്രയ്ക്കായാണ് ഉപയോഗിക്കുക. 150 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ ചെറിയ കപ്പലിന് 27 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട്. മൂന്ന് നിലകളുള്ള കപ്പലിന് പാർട്ടി ഹാളും അനുബന്ധ സൗകര്യങ്ങളുമുണ്ട്.