സ്റ്റീൽ വിലയിൽ വൻ ഇടിവ്; 40 ശതമാനം വില കുറഞ്ഞു
മുംബൈ: കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി നികുതി 15 ശതമാനമായതിനെ തുടർന്നാണ് ഓർഡറുകളിൽ ഇടിവുണ്ടായത്. ഇതോടെ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 40 ശതമാനം ഇടിഞ്ഞ് 57000 രൂപയായി.
2022 ന്‍റെ തുടക്കത്തിൽ, ഹോട്ട് റോൾഡ് കോയിലിന്റെ(എച്ച്ആർസി) വിലയിൽ വർദ്ധനവുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, പാർപ്പിട നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽസ് തുടങ്ങിയ വ്യവസായങ്ങളെ നേരിട്ട് ബാധിച്ചതിനാൽ സ്റ്റീൽ വിലയിലെ വർദ്ധനവ് അക്കാലത്ത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ഏപ്രിലിൽ ടണ്ണിന് 78,800 രൂപയിലെത്തി. എട്ട് ശതമാനം ജിഎസ്ടി കൂടി വന്നതോടെ ടണ്ണിന് ഏകദേശം 93,000 രൂപയായിരുന്നു വില.