വിചിത്രം റിലീസിനൊരുങ്ങുന്നു; മാർത്തയായി കനി കുസൃതി

ഷൈൻ ടോം ചാക്കോ നായകനായി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ‘വിചിത്രം’ റിലീസിന് തയ്യാറെടുക്കുകയാണ്. പേരും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും.

വിചിത്രത്തില്‍ കനി കുസൃതി അവതരിപ്പിക്കുന്ന മാര്‍ത്ത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടികള്‍ നേടിയെടുത്തിട്ടുള്ള കനി കുസൃതിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റര്‍ ഉറപ്പ് നൽകുന്നു.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഡോ.അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.