തൃശൂരില്‍ അംഗപരിമിതയായ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

അംഗപരിമിതയായ യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് തെരുവ് നായ ആക്രമിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.