സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാര്‍ഥി ക്ലാസിൽ; അടപ്പ് പൊട്ടി വെട്ടിലായി കുട്ടി

നെടുങ്കണ്ടം: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ക്ലാസിലേക്ക് വന്ന് ഹൈസ്കൂൾ വിദ്യാർത്ഥി. ഗ്യാസ് കാരണം കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് തെറിച്ചതിനെ തുടർന്ന് ക്ലാസ് മുറി മുഴുവൻ കള്ള് വീണു. വിദ്യാർത്ഥികളുടെ യൂണിഫോമിലും കളളായി.

തുടർന്ന് വീട്ടിലേക്ക് ‘മുങ്ങിയ’ വിദ്യാർത്ഥിയെ ഉപദേശിക്കാനും ജീവിതം മെച്ചപ്പെടുത്താൻ കൗൺസിലിംഗ് നൽകാനും തീരുമാനമെടുത്തു.

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥി സ്വയം നിർമ്മിച്ച കള്ള് സഞ്ചിയിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് എടുത്ത് നോക്കിയപ്പോൾ ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ചു വീണു. വിദ്യാർത്ഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികൾ തുടർന്ന് അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.