പ്രാദേശികഭാഷകളിൽ നിയമപഠനം: പുസ്തകങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ പ്രാദേശിക ഭാഷയിലെ നിയമപഠനത്തിനുള്ള പുസ്തകങ്ങൾ പുറത്തിറങ്ങുമെന്ന് ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തിനായുള്ള ഉന്നതാധികാരസമിതിയുടെ ചെയർമാൻ ചാമുകൃഷ്ണശാസ്ത്രി അറിയിച്ചു.

പ്രാദേശികഭാഷയിലുള്ള നിയമപഠനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്. 60 വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ 75 പാഠപുസ്തകങ്ങളാണ് തയ്യാറായിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാദേശികഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ആദ്യഘട്ട കോഴ്സുകൾ ഹിന്ദി, ഗുജറാത്തി, അസമിസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലായിരിക്കും.