സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

കൊച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (സി​വി​ൽ, ആം​ഡ്) നി​യ​മ​ന​ത്തി​ന്​ നവംബർ 22ന്​ ​ന​ട​ത്താ​നി​രു​ന്ന മു​ഖ്യ​പ​രീ​ക്ഷ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) എ​റ​ണാ​കു​ളം ബെഞ്ച് സ്റ്റേ ​ചെ​യ്തു. ഈ ​പ​രീ​ക്ഷ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹർജി​യി​ലാ​ണ് കെ.​എ.​ടി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. ഇതി​നെ​തി​രെ പി.​എ​സ്.​സി ഹൈക്കോടതി​യി​ൽ അപ്പീൽ ന​ൽ​കും. വെള്ളിയാഴ്ച ഹൈക്കോടതി അപ്പീൽ പരിഗണിച്ചേക്കും.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാൽ തങ്ങളെയും പരീക്ഷയെഴുതിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹർജിക്കാർപോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സിയുടെ അപ്പീൽ.