മേക്ക് ഇന്‍ ഇന്ത്യയിലൂടെ മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും; സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും
ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്‍റെ ഭാഗമായി അന്തർ വാഹിനികളുടെയും വിമാന എഞ്ചിനുകളുടെയും രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയും ഫ്രാൻസും സഹകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
36-ാമത് ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ചർച്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഇമ്മാനുവൽ ബോൺ കൂടിക്കാഴ്ച നടത്തും. അതിർത്തിയിൽ ചൈനയുടെ ഭീഷണികൾക്കിടയിലും ഫ്രാൻസിന്‍റെ പിന്തുണയോടെ തദ്ദേശീയമായി ആയുധങ്ങളും ഹാര്‍ഡ് വെയര്‍ പ്ലാറ്റ്‌ഫോമുകളും നിർമ്മിച്ച് സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.