ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവിനെ വണങ്ങി സുധാ മൂർത്തി; വിവാദമാകുന്നു
മുംബൈ: എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവുമായ സുധ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവ പ്രതിഷ്ഠാൻ സംഘടനയുടെ നേതാവ് സംഭാജി ഭിഡെയുടെ കാൽ തൊട്ട് വന്ദിച്ചതിൽ വിമർശനം ഉയരുന്നു. കാൽ തൊട്ട് വന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്.
നെറ്റിയിൽ പൊട്ട് തൊടാതെ വന്ന പത്രപ്രവർത്തകയോട് സംസാരിക്കില്ലെന്ന് ഭിഡെ അടുത്തിടെ പറഞ്ഞത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും ഭിഡെയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത് സംഭാജി ഭിഡെ ആണെന്ന് അറിയില്ലായിരുന്നെന്നും മുതിർന്ന പൗരനെന്ന നിലയിൽ ബഹുമാനം കാണിച്ചതാണെന്നും സുധ മൂർത്തിയുടെ വക്താവ് പറഞ്ഞു.