അഞ്ചുപേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ചെറുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പടെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാടിച്ചാല്‍ പൊന്നമ്പയല്‍ ചീമേനി റോഡിലെ വങ്ങാട് ആണ് സ്ത്രീയെയും സുഹൃത്തിനെയും മൂന്നു കുട്ടികളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജ, സുഹൃത്ത് ഷാജി, ശ്രീജയുടെ മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീജയും ഷാജിയും തൂങ്ങിമരിച്ച നിലയിലാണുള്ളത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജിലേക്ക് മാറ്റും.