കേരളത്തില്‍ ആത്മഹത്യാനിരക്കും ഹൃദയാഘാതമരണങ്ങളും കൂടി
ഡല്‍ഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരികയാണ്. 2021ൽ 3,872 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2020ൽ ഇത് 3,465 ആയിരുന്നു. ഹൃദയാഘാത മരണങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ-10,489. ഗുജറാത്ത് (2,949), കർണാടക (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാൻ (1,215) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. അരുണാചൽ പ്രദേശിലാണ് ഏറ്റവും കുറവ്-ഒമ്പത്. ആത്മഹത്യാ നിരക്കും വർധിച്ചു.