സണ്ണി ലിയോണും പായൽ രാജ്പുത്തും നായികമാർ; വരുന്നൂ ‘ജിന്നാ’

തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ‘ജിന്ന’ എന്ന ചിത്രത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. പായൽ രജ്പുത്, സണ്ണി ലിയോൺ എന്നിവരാണ് ‘ജിന്ന’യിലെ നായികമാർ.

അവാ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇഷാൻ സൂര്യയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രം ഒരു കോമഡി ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഛോട്ടാ കെ നായിഡു ഛായാഗ്രഹണവും അനൂപ റൂബൻസ് സംഗീതവും നിർവഹിക്കുന്നു. ചിത്രം മലയാളം ഉൾപ്പെടെയുള്ള ബഹുഭാഷാ റിലീസായിരിക്കുമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ വിഷ്ണു മഞ്ചു അറിയിച്ചു.