ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി; കേസ് വിശാല ബെഞ്ചിന് വിട്ടു
ന്യൂഡൽഹി: കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് 10 ദിവസം കേസ് പരിഗണിച്ച ശേഷം വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണ്ണാടക ഹൈക്കോടതി വിധിയെ ശരിവച്ചപ്പോൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ ഹർജിക്കാരുടെ അപ്പീലുകൾ ശരിവച്ചു. ഇതോടെ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് വിടുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതടക്കമുള്ള കാര്യങ്ങൾ ചീഫ് ജസ്റ്റിസിന് വിട്ടിരിക്കുകയാണ്.