ഭരണഘടനയുടെ ഒന്നാം ഭേദഗതി അസാധുവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുന്നതിനായി 1951ൽ കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നിയമപ്രശ്നം പരിശോധിക്കുന്നു.
ആദ്യ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് ഹാനികരമാണെന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണന്‍റെ ഹർജി ഫെബ്രുവരിയിൽ പരിഗണിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.