ബിജെപി നേതാക്കളുടെ ജനപ്രീതിയില്‍ ഇടിവ്;സുരേഷ് ഗോപിക്ക് വന്‍ ജനപ്രീതിയെന്ന് സര്‍വേ

മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ. പ്രധാനമന്ത്രിയുടെ സ്വാധീനം കുറഞ്ഞിട്ടില്ലെന്നും സർവ്വേ പറയുന്നു.

സംസ്ഥാന പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിച്ഛായയും കുറഞ്ഞു. കേരളത്തിലെ പാർട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണ് നടൻ സുരേഷ് ഗോപിയെന്നും സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ പറയുന്നു. തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനേക്കാൾ ജനപ്രിയനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സർവേ പറയുന്നു.

ഇതോടെ വരാനിരിക്കുന്ന ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളെ കൂട്ടായ നേതൃത്വത്തിൽ നേരിടാനാണ് തീരുമാനം. സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തിരഞ്ഞെടുപ്പിനെ നയിക്കുക. ഹിമാചൽ പ്രദേശിൽ ജയറാം ഠാക്കൂറിനെയും രാജസ്ഥാൽ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി ഉയർത്തിക്കാട്ടില്ല.