സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു
സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന്, താൻ രാജിവയ്ക്കുമെന്ന് മഗ്ദലേന ആൻഡേഴ്സൺ പ്രഖ്യാപിച്ചിരുന്നു.
മഗ്ദലേന ആന്‍ഡേഴ്‌സന്റെ ഇടതുപക്ഷ സഖ്യസർക്കാർ വലതുപക്ഷ പാർട്ടികളുടെ സഖ്യത്തോട് പരാജയപ്പെട്ടു. മഗ്ദലേന ആന്‍ഡേഴ്‌സൺ സർക്കാരിന് 173 സീറ്റുകൾ സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷം 176 സീറ്റുകളിൽ വിജയിച്ചു.