വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ കണ്ടെടുത്തു

മാനന്തവാടി: വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കടയിൽ നിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ റെയ്ഡിൽ നേതാവായ സലീമിന്‍റെ ടയർ കടയിൽ നിന്നാണ് നാല് വാളുകൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും പരിശോധന നടത്തി.

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. ആവശ്യമെങ്കിൽ സംശയാസ്പദമായ പട്ടികയിലുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്.

തൃശൂർ മാള പള്ളിപ്പുറത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്. കാര്യമായ എന്തെങ്കിലും കണ്ടെത്തിയതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.