ജീവശാസ്ത്ര സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപം പ്രഖ്യാപിച്ച് സൈജെനോം

മലയാളി സംരംഭകനായ സാം സന്തോഷ് ബയോളജി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സൈജെനോം ആണ് നിക്ഷേപം നടത്തുന്നത്. 10-20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കൂടിയായ സാം സന്തോഷ് പറഞ്ഞു.

ഏകദേശം 100 കോടി രൂപയാണ് ഇതിനായി സൈജെനോം നീക്കിവച്ചിരിക്കുന്നത്. ബയോനാനോ ടെക്നോളജി, സിന്തറ്റിക് ബയോടെക്നോളജി, ജീനോമിക്സ്, പ്രോട്ടിയോമിക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ അവസരത്തിന് അർഹതയുണ്ട്. ബയോളജി മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തിലെ ചാരുസാത് സർവകലാശാലയുമായി സഹകരിച്ച് ഒരു പിഎച്ച്ഡി പ്രോഗ്രാം സൈജെനോം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൈജെനോം ഇക്കാലയളവില്‍ മെഡ്‌ജെനോം, അഗ്രിജെനോം, സാക്‌സിന്‍ ലൈഫ് സയന്‍സ്, മാഗ്‌ജെനോം എന്നീ കമ്പനികളെ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവ സ്വതന്ത്ര കമ്പനികളാണ്. സാം സന്തോഷ് 2009 ൽ കാൽസോഫ്റ്റ് എന്ന ഐടി കമ്പനി വിറ്റതിന് ശേഷമാണ് സൈജനോം ലാബ്സ് ആരംഭിച്ചു.