ഇന്തോനേഷ്യയിലും സിറപ്പ് വില്ലനാകുന്നു; 133 കുട്ടികൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ തുടങ്ങിയ രാസവസ്തുക്കളാണ് രോഗത്തിന്‍റെ കാരണങ്ങൾ.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് കുട്ടികൾ മരിച്ചത്. രാജ്യത്തെ 22 പ്രവിശ്യകളിലായി 241 കുട്ടികളിൽ വൃക്കരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.